Heritage/Tourism Quiz 2022

ഹെറിറ്റേജ്/ടൂറിസം ക്വിസ് മത്സരം 2022

എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃകവിനോദസഞ്ചാര ദിനമായ ‘ഏപ്രില്‍ 18’ സമുചിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു പൈതൃക വിനോദസഞ്ചാര ക്വിസ് മത്സരം ഏപ്രില്‍ 23-ാം തിയതി ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ സംഘടിപ്പിക്കുന്നു.
മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും 2 വിഭാഗമായി 2 പേരടങ്ങുന്ന ടീമുകളായി ഈ മത്സരത്തിൽ പങ്കെടുക്കാം എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയവയ്ക്കു ചോദ്യങ്ങളിൽ പ്രാമുഖ്യമുണ്ടായിരിക്കും.
രജിസ്ട്രേഷൻ ഏപ്രിൽ 19 വൈകീട്ടു 4 മണി വരെ ജില്ലാ കളക്ടറുടെയും ഡിടിപിസി ഒഫീഷ്യൽ പേജിലൂടെയും ചെയ്യാവുന്നതാണ്.മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ ഏപ്രിൽ 20ന് രാത്രി എട്ട് മണിക്ക് നടക്കുന്നതായിരിക്കും.തിരഞ്ഞെടുക്കപെടുന്ന മത്സരാർത്ഥികൾ ഏപ്രിൽ 23 ന് ഉച്ചക്ക് 1:30 മണിക്ക് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.

ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.

വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്.